banner

കൊല്ലത്തുനിന്നുള്ള മന്ത്രിമാർക്ക് സുപ്രധാന വകുപ്പുകൾ; ഷിബു ബേബി ജോണിന് വനം, വിഷ്ണുനാഥിന് ടൂറിസം, ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ

കൊല്ലം : പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ നിന്നുള്ള പ്രതിനിധികൾക്കെല്ലാം സുപ്രധാന വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന് വനം-വന്യജീവി സംരക്ഷണം, നൈപുണ്യവികസനം, കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെയ്‌സ്) എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചു.

പി.സി. വിഷ്ണുനാഥിനാണ് വിനോദസഞ്ചാരവും സാംസ്‌കാരികവും. ഇതിനുപുറമേ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള ചലച്ചിത്ര അക്കാദമി, കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് എന്നിവയും വിഷ്ണുനാഥ് കൈകാര്യം ചെയ്യും.

വനിതാ പ്രതിനിധിയായ ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, വനിതാ-ശിശു വികസനം, മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീരസഹകരണസംഘങ്ങൾ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി എന്നീ വകുപ്പുകൾ ലഭിച്ചു. ജില്ലയ്ക്ക് വലിയ പരിഗണന നൽകിക്കൊണ്ടുള്ള വകുപ്പ് വിഭജനമാണ് നടന്നിട്ടുള്ളത്.

إرسال تعليق

0 تعليقات