കരുനാഗപ്പള്ളി : നീണ്ടകരയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കാർത്തികപ്പള്ളി പത്തിയൂർ എരുവ കോട്ടയിൽ വീട്ടിൽ നിന്നും കൃഷ്ണപുരം പുള്ളിക്കണക്ക് പ്ലാക്കാട്ട് വീട്ടിൽ (ബിസ്മിനാ മൻസിൽ) താമസിക്കുന്ന ബുനാഷ്ഖാൻ (33) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 6.471 ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം കണ്ടെടുത്തു.
കരുനാഗപ്പള്ളി സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാൽ. എംന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ രേഖ ശങ്കർ. എസ്. ജെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ജയകുമാർ. ടി. ജെ, അനിൽകുമാർ എസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അൻഷാദ്, ശ്രീവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
%20(8).jpg)
0 تعليقات