banner

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം...!, സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം


തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഷെർജിൻ (28), പ്രശാന്ത് (28) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നെയ്യാറ്റിൻകര ഭാഗത്തുനിന്നും കളിയിക്കാവിള ഭാഗത്തേക്ക് യുവാക്കൾ ബൈക്കിൽ പോകവേയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

അപകടസമയത്ത് പ്രദേശത്ത് ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു. മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും തെന്നിമാറി എതിർദിശയിൽ നിന്നും വന്ന കാറുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാർ യാത്രികർക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ല. 

കൂട്ടിയിടിയെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇരു യുവാക്കളെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രദേശം. സംഭവത്തിൽ പോലീസ് കേസെടുത്ത് മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات