banner

അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ അടുക്കളമുറിയിൽ വെച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു


അഞ്ചാലുംമൂട് : കാഞ്ഞാവെളിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു. തൃക്കരുവ വില്ലേജിൽ കാഞ്ഞാവെളി തങ്കം നിവാസിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ തങ്കമണി (78) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 ഓടെ വീടിന്റെ അടുക്കളമുറിയിൽ വെച്ചായിരുന്നു തങ്കമണിക്ക് പൊള്ളലേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും ചേർന്ന് ഗുരുതരമായി പൊള്ളലേറ്റ തങ്കമണിയെ ഉടൻ തന്നെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

إرسال تعليق

0 تعليقات