Iklan

Iklan

,

Iklan

Video

പ്രിന്‍സിപ്പാളിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം

SPECIAL CORRESPONDENT
, Thursday, July 22, 2021 WIB Last Updated 2021-07-22T14:14:15Z

 സുബിൽ കുമാർ

അസമില്‍ മലയാളിയായ ജവഹര്‍ നവോദയസ്‌കൂള്‍ പ്രിന്‍സിപ്പാളിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്മരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി രാജേഷിന് നേരെയാണ് സ്‌കൂള്‍ വളപ്പിനകത്ത് വച്ചുതന്നെ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ അധ്യാപകരായ കലൂറാം മീണ, മദന്‍ലാല്‍ ഗുപ്ത, നവ്നീത് കുമാര്‍, മാനവേന്ദ്ര ഗോസ്വാമി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കാസര്‍കോട് നവോദയ വിദ്യാലയത്തിലെ പ്രിന്‍സിപ്പാളായിരുന്നു.
കഴിഞ്ഞ 18 നാണ് സംഭവം. സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണമായിരുന്നുവെന്ന് ദരങ് എസ്.പി സുശാന്ത് ബിശ്വ ശര്‍മ പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 24 മണിക്കൂറിനകമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents