Iklan

Iklan

,

Iklan

Video

സോളാർ വിളക്കുകളിലെ ബാറ്ററി മോഷണം; ചടയമംഗലത്ത് രണ്ട് പേർ പിടിയിൽ.

SPECIAL CORRESPONDENT
, Wednesday, July 21, 2021 WIB Last Updated 2021-07-21T06:37:01Z
ചടയമംഗലം : സോളാർ വിളക്കുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് വില്പ്പന നടത്തുന്ന കേസിലെ പ്രതിയെ പിടികൂടി ഇയാളിൽ നിന്ന് ബാറ്ററി വാങ്ങുന്നയാളെയും കസ്റ്റഡിയിലെടുത്തു.

എം.സി ( ആയുർ - നിലമേൽ ) റോഡിൽ പെട്രാളിംഗ് ഡ്യൂട്ടിക്കെത്തിയ ഹൈവേ പോലീസ് ഉദ്യയോഗസ്ഥർ സമീപത്തെ കെ.എസ്.ഇ.ബി സ്ഥാപിച്ച സോളാൾ സ്ട്രീറ്റ് ലൈറ്റിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വൻ മോഷണകഥ പുറം ലോകം അറിയുന്നത്. ബാറ്ററി ബോക്സ് തുറന്നു കിടക്കുന്നതും അതിൽ ബാറ്ററി ഇല്ലെന്നും മനസ്സിലാക്കി ഹൈവേ പോലീസും ഓഫീസർ മുരളിയും സമീപത്തെ സോളാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ പരിശോധിക്കുകയായിന്നു അവിടെയെല്ലാം ബാറ്ററി മോഷ്ടിയ്ക്കപ്പെട്ട നിലയിലായിരുന്നു. തുടർന്ന് വിവരം വയർലെസ്സ് സഹായത്തോടെ കൊല്ലം റൂറലിലേക്ക് കൈമാറി, റൂറൽ കൺട്രോൾ ഈ വിവരം എല്ലാ പോലീസ് വാഹനങ്ങളിലേക്കും കൈമാറി. വയർലെസ് സന്ദേശം അനുസരിച്ച് പോലീസ്, വാഹന പരിശോധന ശക്തമാക്കി. തുടർന്ന് രാവിലെ മൂന്നു മണിയോടെ കല്ലുവാതുക്കൽ ഭാഗത്ത് വെച്ച് ബാറ്ററികളുമായി വന്ന പെട്ടി ഓട്ടോറിക്ഷ സംശയകരമായി തോന്നിയതിനാൽ പാരിപ്പള്ളി പോലീസ് തടഞ്ഞു വെച്ച് ചടയമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വാഹനവും  ബാറ്ററികളും പിടിച്ചെടുക്കുകയും വാഹനമോടിച്ചു കൊണ്ടുവന്ന തമിഴ്നാട് സ്വദേശി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ പേർ മോഷണത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തുകയും ചെയ്തു. 

മോഷണം ചെയ്തു കൊണ്ടുവരുന്ന ബാറ്ററികൾ സ്ഥിരമായി വാങ്ങി മറിച്ചു വിറ്റു നൽകുന്ന നെയ്യാറ്റിൻകര അറയൂർ സൗമ്യ വിഹാറിൽ കൃഷ്ണൻകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കല്ലുവാതുക്കൽ ചിറക്കരയിൽ ആക്രിക്കച്ചവടം നടത്തുകയാണ് ഇയാൾ. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തുന്നതായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ചടയമംഗലം എസ്.എച്ച്.ഓ.പ്രദീപ് കുമാർ പറഞ്ഞു. 
അറസ്റ്റിലായ ശിവകുമാർ കൊലപാതക കേസിലെ പ്രതി കൂടിയാണ്. 

ചടയമംഗലം എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ. ദിലീപ് കുമാർ , സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ജംഷീദ്, നവാസ്, ഹോം ഗാർഡ് സുരേഷ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

HIGHLIGHTS : Battery theft in solar lights; Two arrested in Chadayamangalam

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents