Iklan

Iklan

,

Iklan

Video

കൊല്ലത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ലോറി കടയിൽ ഇടിച്ചു കയറി

SPECIAL CORRESPONDENT
, Wednesday, July 28, 2021 WIB Last Updated 2021-07-27T18:50:19Z
ഉമയനല്ലൂർ : ദേശീയപാതയിൽ ഉമയനല്ലൂർ ജംങ്ഷനിൽ നിയന്ത്രണം വിട്ട് ലോറി കെഎസ്ആർടിസി ബസ്സിന് പിന്നിലും സമീപത്തെ കടയിലും ഇടിച്ചു കയറി.
ലോറി ഡ്രൈവർ മൈലാപ്പൂർ സ്വദേശി ഷിബുവിന് നിസാരപരിക്കേറ്റു.
ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4:30 യോടുകൂടിയാണ് അപകടമുണ്ടായത്.
കൊട്ടിയം ഭാഗത്തുംനിന്ന് വന്ന ലോറി ദേശീയപാതയിൽ നിന്നും മൈലാപ്പൂരിലേക്ക് വളക്കവേ മുന്നിൽ പോയ കെഎസ്ആർടിസി ബസ്സിൽ തട്ടി നിയന്ത്രണം വിട്ട് ഉമയനല്ലൂർ മൂലക്കട സലീമിന്റെ കടയിലേക്കാണ് വണ്ടി ഇടിച്ചുകയറിയത്.
കടയിലുണ്ടായിരുന്ന സലിം കടയുടെ ഉള്ളിലേക്ക് സാധനമെടുക്കാനായി കയറിയത് കൊണ്ട് പരിക്കൊന്നും സംഭവിച്ചില്ല.
ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
 ബസ് യാത്രക്കാർക്ക് പരിക്കൊന്നും ഇല്ല.
ബസ്സിൽ ലോറി ഇടിച്ചെങ്കിലും ബസ്സിലെ യാത്രക്കാർക്ക് പരിക്ക് ഒന്നും സംഭവിച്ചില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents