Iklan

Iklan

,

Iklan

Video

കൊല്ലത്ത് യുവതിയെ ഭര്‍ത്താവ്‌ കുത്തിക്കൊലപ്പെടുത്തി.

SPECIAL CORRESPONDENT
, Wednesday, July 21, 2021 WIB Last Updated 2021-07-21T11:42:13Z
കൊല്ലം : ആലപ്പാട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരില്‍ വീട്ടില്‍ മണികണ്ഠന്‍ (46) ആണ് ഭാര്യ ബിന്‍സിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഐ.ആര്‍.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠന്‍.

കുടുംബവഴക്കാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ ദിവസവും ഇരുവരും തമ്മില്‍ വായ്പയെടുത്ത തുകയെച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നെന്നും മണികണ്ഠന്‍ ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ആഴത്തിലുള്ള മുറിവേറ്റ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം രക്ഷപ്പെട്ട മണികണ്ഠനെ കരുനാഗപ്പള്ളി പോലീസ് പണിക്കര്‍കടവ് കൊച്ചോച്ചിറ ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു. മക്കള്‍: മഹാദേവന്‍ (13), മേഘനാഥ് (ഏഴ്). മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents