Iklan

Iklan

,

Iklan

Video

സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതി അശാസ്ത്രീയം; പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

SPECIAL CORRESPONDENT
, Saturday, July 31, 2021 WIB Last Updated 2021-07-31T01:46:11Z
കൊച്ചി : സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതി അശാസ്ത്രീയമാണെന്നും അത് കൊണ്ട് അവ പിൻവലിക്കണമെന്നും  അറിയിച്ചു ബഹു: കേരള ഹൈക്കോടതിയിൽ ഹർജി നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ഡൗണിന്റെ പേരിൽ കടകൾ അടച്ചിടുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതേ തുടർന്നാണ് നടപടിയ്‌ക്കായി കോടതിയെ സമീപിച്ചത്.

സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആയിരുന്നു സർക്കാരിന്റേത്.

നികുതി ഇളവ്, ജി.എസ്.ടി തിരികെ നൽകുന്നതടക്കമുള്ള അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം. സാമൂഹിക അകലം ഉറപ്പാക്കി, ആൾക്കൂട്ടം ഒഴിവാക്കി എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ വ്യാപാരികൾ ഉന്നയിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents