Iklan

Iklan

,

Iklan

Video

കൊല്ലത്ത് ബാങ്കിന് മുന്നിലെ പ്രൊട്ടോകോൾ ലംഘനം; പെറ്റിയെഴുതിയതിൽ പ്രതിഷേധിച്ച് പെൺകുട്ടി.

SPECIAL CORRESPONDENT
, Monday, July 26, 2021 WIB Last Updated 2021-07-26T13:40:04Z
ചടയമംഗലം : ഇന്ത്യൻ ബാങ്കിന് മുന്നിൽ ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാനെത്തിയ പോലീസും ബാങ്കിലെത്തിയ പെൺകുട്ടിയും തമ്മിൽ പൊരിഞ്ഞവഴക്ക്.സാമൂഹിക അകലം പാലിക്കണമെന്ന് പോലീസ് കർശന നിർദേശം നൽകിയെങ്കിലും പ്രവർത്തി ദിനങ്ങൾ കുറവായതിനാൽ ബാങ്കിന് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഇതു നിയന്ത്രിക്കാനെത്തിയ പോലീസ് സാമൂഹിക അകലം പാലിക്കാത്തതിനാൽ പലർക്കും പെറ്റി നൽകിയിരുന്നു.

എന്നാൽ ഇടുക്കുപാറ സ്വദേശിനിയായ പെൺകുട്ടി തനിക്ക് നൽകിയ പെറ്റി പോലീസിന്റെ മുന്നിൽ വച്ച് തന്നെ കീറിയെറിഞ്ഞു.ഇതിനെ തുടർന്ന് എസ് ഐ മാരായ ശരലാൽ,സലിം തുടങ്ങിയ ഉദ്യോഗസ്ഥർ പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.പോലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തിയതിനും പൊതുജന മധ്യത്തിൽ അപമാനിച്ചതിനും പെൺകുട്ടിക്കെതിരെ കേസെടുക്കുമെന്നും എസ് ഐ ശരലാൽ പറഞ്ഞു.എന്നാൽ ബാങ്കിലെത്തി മറ്റ് പലർക്കും സാമൂഹികഅകലം ചൂണ്ടികാട്ടി പെറ്റി നൽകിയതായി ആരോപണം ഉയർന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents