Iklan

Iklan

,

Iklan

Video

കൊല്ലത്ത് വാക്കുതർക്കത്തിനൊടുവിൽ കുത്തി പരിക്കേൽപിച്ചു; ശേഷം തൂങ്ങിമരിച്ചനിലയില്‍

SPECIAL CORRESPONDENT
, Friday, July 23, 2021 WIB Last Updated 2021-07-23T13:10:56Z
പരവൂർ : വാക്കുതർക്കത്തെ തുടർന്ന് ഒരാളെ കുത്തിപ്പരുക്കേൽപിച്ചയാളെ മണിക്കൂറുകൾക്കകം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ കോട്ടുവൻകോണം പറവിളവീട്ടിൽ എസ്.സുരേഷിനെയാണു ജീവനൊടുക്കിയ നിലയിൽ കണ്ടത്. കുത്തേറ്റ കരടിമുക്ക് സ്വദേശി ഷൈജു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ആക്രമണത്തിൽ ഷൈജുവിന്റെ സഹോദരി ഷൈലജയ്ക്കും ചെറിയ പരുക്കുണ്ട്. വ്യാഴാഴ്ച രാത്രി രാത്രി എട്ടുമണിയോടെയാണ് പൂതക്കുളം കോട്ടുവൻകോണം ക്ഷേത്രത്തിനു സമീപം വച്ച് സുരേഷും ഷൈജുവും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഷൈജുവിനെ കുത്തിയശേഷം സുരേഷ് പൂതക്കുളം കൂനംകുളം ഭാഗത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി. പൊലീസ് തന്നെ അന്വേഷിച്ചെത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് സുരേഷ് ജീവനൊടുക്കിയതെന്നാണു സൂചന. അർധരാത്രിയോടെയാണ് മൃതദേഹം കണ്ടത്. 
ഇയാൾ മുൻപും ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നു. സുരേഷിന്റെ ഭാര്യ വിദേശത്താണ്. മൂന്നു മക്കളുണ്ട്. ഒരു കടയിലെ ജീവനക്കാരനായിരുന്ന സുരേഷ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഷൈലജയുടെ കടയിൽ സുരേഷ് മുൻപ് സഹായിയായി നിന്നിരുന്നു. അപ്പോൾ ഷൈലജയെ ശല്യം ചെയ്തെന്ന പേരിൽ സുരേഷിനെ പലവട്ടം ഷൈജു ശാസിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. സുരേഷ് പിന്നീട് മറ്റൊരു കടയിൽ ജോലിക്കു കയറി. 30 വർഷം മുൻപ് ഒരു കൊലപാതകക്കേസിൽ സുരേഷ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

HIGHLIGHTS : Stabbed in Kollam after altercation; And then hanged

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents