Iklan

Iklan

,

Iklan

Video

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; സംഭവത്തിൽ തിരച്ചിൽ തുടരും.

SPECIAL CORRESPONDENT
, Friday, July 16, 2021 WIB Last Updated 2021-07-16T08:35:29Z
അഞ്ചൽ : ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജി(25)യെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിലെ ആയിരനല്ലൂർ പാലത്തിനുസമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു സാം. ഏരൂർ പോലീസും പുനലൂരിൽനിന്നുവന്ന അഗ്നിരക്ഷാസേനയും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി തിരച്ചിൽ നിർത്തിവെച്ചു. സുഹൃത്തുക്കളായ എട്ടുപേരടങ്ങുന്ന സംഘമാണ് ഉല്ലാസയാത്രയ്ക്കെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ ഇന്നും തിരച്ചിൽ തുടരും.

HIGHLIGHTS : The young man who went to bathe in the kalladaaaru went missing.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents