Iklan

Iklan

,

Iklan

Video

വിറ്റതായ പരാമർശമില്ല; പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി, അമ്മ രണ്ടാം പ്രതി

SPECIAL CORRESPONDENT
, Saturday, July 31, 2021 WIB Last Updated 2021-07-31T14:28:00Z
പത്തനംതിട്ട ആറന്മുളയില്‍ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കായകുളം സ്വദേശികളായ ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അമ്മയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അന്ന് വൈകീട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രണ്ടാനച്ഛനാണ് പൊലീസിനെ സമീപിച്ചത് . അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെണ്‍കുട്ടില്‍ വീട്ടില്‍ തിരിച്ചെത്തി.


 അസ്വാഭാവികതകള്‍ കാണിച്ച കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലോറി ഡ്രൈവര്‍ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാള്‍ തന്നെയാണ് കുട്ടിയെ വീട്ടില്‍ എത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കൊണ്ടു പോകുന്നതില്‍ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തത്. പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

അമ്മയും നിലവില്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ്. പെണ്‍കുട്ടിയുിടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. കുട്ടിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents