Iklan

Iklan

,

Iklan

Video

ബോസ്നിയയിൽ നിന്ന് മറ്റൊരു താരം കൂടി ഇക്കുറി ഐ.എസ്.എല്ലിൽ; എനെസ് സിപോവിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ

SPECIAL CORRESPONDENT
, Monday, August 23, 2021 WIB Last Updated 2021-08-23T14:03:21Z
ഇന്ത്യൻ സൂപ്പർ ലീ​ഗിൽ യൂറോപ്യൻ രാജ്യമായ ബോസ്നിയയുടെ പ്രതിനിധിയാണ് എനെസ് സിപോവിച്ച്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറിയ സിപോവിച്ച് ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിനായാണ് കളിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബോസ്നിയയിൽ നിന്ന് മറ്റൊരു താരം കൂടി ഇക്കുറി ഐ.എസ്.എല്ലിൽ കളിക്കാൻ സാധ്യതയുണ്ട്. 33-കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ സെമീർ സ്റ്റിലിച്ചിന്റെ പേരാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നത്. സൂപ്പർ ക്ലബ് ജെംഷ​ദ്പുർ എഫ്.സിയാണ് ഈ മധ്യനിരക്കാരനെ ഒപ്പം കൂട്ടാനായി ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിൽ പ്രചരത്തിലുള്ള ഹിന്ദി ദിനപ്പത്രമായ പ്രഭാത് ഖബാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബോസ്നിയൻ ക്ലബ് സെൽജെസ്നികാറിലൂടെയാണ് സ്റ്റിലിച്ച് കരിയർ തുടങ്ങുന്നത്. പിന്നീട് പോളണ്ട്, യുക്രൈൻ, തുർക്കി, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായി സ്റ്റിലിച്ച് കളിച്ചു. പോളണ്ടിലും സൈപ്രസിലും ക്ലബുകൾക്കൊപ്പം ലീ​ഗ് കിരീടമുയർത്തിയിട്ടുണ്ട് സ്റ്റിലിച്ച്. ബോസ്നിയ ദേശീയ ടീമിനായി ഇതുവരെ ഏഴ് തവണ സ്റ്റിലിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents