Iklan

Iklan

,

Iklan

Video

കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം; അഞ്ചംഗ സംഘം അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, August 09, 2021 WIB Last Updated 2021-08-09T16:19:02Z
കൊല്ലം കടയ്ക്കൽ പൊലീസിനെ ആക്രമിച്ച അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. വാടകയ്ക്കെടുത്ത കാർ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത യുവാക്കളാണ് പൊലിസിനെയും ആക്രമിച്ചത് .
ചടയമംഗലം കുരിയോട് സ്വദേശികളായ ലിജു. അമ്പിളിക്കുട്ടൻ. നിലമേൽ സ്വദേശികളായ സിയാദ്, ഷൈൻ, സിറാജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

ലിജു ഒരു കൊലക്കേസിൽ പ്രതിയാണ്. വാടകയ്ക്കെടുത്ത കാറിലായിരുന്നു യുവാക്കളുടെ യാത്ര. കടയ്ക്കൽ ഇടത്തറയിൽ വച്ച് കാർ റോഡ് വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു. ഇവിടെനിന്ന് യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാർ യുവാക്കളെ തടഞ്ഞുവച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. വിവരം അറിഞ്ഞ് ചടയമംഗലം കെഎസ്ഇബി സെക്ഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയപ്പോൾ തർക്കമായി. മദ്യലഹരിയിലായിരുന്ന യുവാക്കൾ നാട്ടുകാരുമായും വാക്കേറ്റമായി. സംഘർഷാവസ്ഥ തുടരുന്നതിനിടെ കടയ്ക്കൽ പോലീസ് സ്ഥലത്ത് എത്തി.

യുവാക്കളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാക്കൾ കടയ്ക്കൽ എസ്.ഐ. അജുവിനെയും സിപിഒ രതീഷിനെയും ആക്രമിച്ചത്. ആക്രമണത്തിൽ രതീഷിന്റ കൈക്ക് പൊട്ടലുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents