Iklan

Iklan

,

Iklan

Video

കൊല്ലത്ത് അർദ്ധരാത്രിയിൽ വീട്ടിൽകയറി യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം; ആറംഗ സംഘം അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, August 23, 2021 WIB Last Updated 2021-08-23T06:35:54Z
കരുനാഗപ്പള്ളി : അഴീക്കൽ അർദ്ധരാത്രിയിൽ വീട്ടിൽ കയറി യുവാക്കളെ ആക്രമിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. സുഹൃത്തിന്റെ വീട്ടിലെത്തിയ അമ്പലപ്പുഴ ആര്യനാട് സ്വദേശിയായ അജയ് വൈഷ്ണവിനെ (21 ) കൊലപ്പെടുത്താൻ ശ്രമിച്ച സംഘമാണ് പോലീസ് പിടിയിലായത്. അഴീക്കൽ കുരിശടിക്കു സമീപം ഹരിയുടെ വീട്ടിൽ രാത്രി 2 30 മണിക്ക് അതിക്രമിച്ചുകയറി ഹരിയെ ആക്രമിക്കുന്നത് കൊണ്ട് തടസ്സം പിടിക്കാൻ വന്ന അജയ് വൈഷ്ണവിന് നെഞ്ചിലും കൈകളിലും ആഴത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് വൈഷ്ണവിന് ഓച്ചിറയിൽ സ്വകാര്യആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ഒന്ന് രണ്ടു പ്രതികളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി നാരായണൻ ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ അഴീക്കൽ കൊച്ചുപറമ്പിൽ വീട്ടിൽ ഷാജി മകൻ അരുൺ ഷാജി (21) ആലപ്പാട് പറയക്കടവ് പുതുമണ്ണേൽ രാജു മകൻ കാളിദാസ് (20) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.

തുടർന്ന് ആലപ്പുഴ അരൂർ വില്ലേജിൽ ചന്തിരൂർ മുറിയിൽ ആലക്കാത്തറ കോളനിയിൽ നിന്നും അഴീക്കൽ ഭദ്രൻമുക്കിൽ അനീഷ് ഭവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനവാസിന്റെ മക്കളായ സജീർ (22 ), ഷിജാസ് (19) അഴീക്കൽ വയലിൽ തറയിൽ ഗോപി മകൻ ഗോകുൽ (23 )അഴീക്കൽ പുത്തൻ പറമ്പിൽ ജോഷി മകൻ ജീമോൻ എന്നു വിളിക്കുന്ന ഷിജോ (21) എന്നിവരെ അഴീക്കൽ ബീച്ച് പരിസരത്തുനിന്നും പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റൻറ് കമ്മീഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഓച്ചിറ ഇൻസ്പെക്ടർ വിനോദ് പി , എസ്ഐ നിയാസ് എൽ, എഎസ്ഐമാരായ ആർ എസ് സജീകുമാർ,പ്രസന്നൻ, വേണുഗോപാൽ എസ്, സിപിഒ മിനി ,സിപിഒ മാരായ രഞ്ജിത്ത് ,കനീഷ്, ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് ഇവരെ റിമാൻഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents