banner

അന്ധയായ അൻപത്കാരിയെ ട്രെയിനിനുള്ളിൽ പീഡിപ്പിക്കാന്‍ ശ്രമം; കൊല്ലത്ത് പ്രതി പിടിയിൽ, കുരുക്കിയത് ട്രെയിനിനുള്ളിൽ

കൊല്ലം : ട്രെയിനിൽ യാത്ര ചെയ്യവേ ഇതേ ട്രെയിനിൽ യാത്ര ചെയ്ത അന്ധയായ അൻപത്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, തമിഴ്നാട് സ്വദേശി കൊല്ലത്ത് പിടിയിൽ. തമിഴ്നാട് തിരുനെൽവേലി രാധാപുരം സ്വദേശിയായ ലിംഗരാജ(40)യാണ് റെയിൽവേ പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഗുരുവായൂർ - എഗ്മൂർ എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുപോയ അന്ധയായ അൻപത് വയസ്സുകാരിക്കുനേരേയാണ് ബലാത്സംഗശ്രമം നടന്നത്. ആലുവമുതൽ അക്രമംനടത്തിയ യുവാവിനെ വളരെ തന്ത്രപൂർവമാണ് സ്ത്രീയും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കുടുക്കിയത്. ശബ്ദമുണ്ടാക്കി പ്രതികരിച്ചാൽ ഇയാൾ  രക്ഷപ്പെടുമെന്നു മനസ്സിലാക്കിയ ഇവർ അക്രമം സഹിച്ച ശേഷം മറ്റൊരു കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ഒപ്പം യാത്ര ചെയ്തവരെ ഫോണിൽ രഹസ്യമായി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ ടി.ടി.ഇ.യുടെ സഹായത്തോടെ റെയിൽവേ പോലീസിന് വിവരം കൈമാറുകയും, ട്രെയിൽ കൊല്ലം സ്റ്റേഷൻ വിട്ടപ്പോൾ റെയിൽവേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത ശേഷം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات