banner

മോഷണക്കുറ്റം ആ‌രോപിച്ച് പൊതുമധ്യത്തിൽ പരസ്യ വിചാരണ; സി.പി.ഓ രജിതയെ സ്ഥലം മാറ്റി

ആറ്റിങ്ങൽ : മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയ്ക്കെെതിരെ നടപടി, ഇവരെ സ്ഥലം മാറ്റി. 

സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്. റൂറൽ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ചന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിയതായാണ് സൂചന.

إرسال تعليق

0 تعليقات