banner

മന്ത്രി എകെ ശശീന്ദ്രന് ക്ലീൻചിറ്റ്; കുണ്ടറ പീഡന പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

കൊല്ലം : കുണ്ടറ പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന് സംഭവത്തിൽ മന്ത്രി എകെ ശശീന്ദ്രന് ക്ലീൻചിറ്റ്. യുവതിയുടെ പരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി.

പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റൊ മന്ത്രി പരാമർശിച്ചിട്ടില്ല. വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ നിർദ്ദേശിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രി പരാതി പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ കേസെടുത്താൻ പോലീസിന് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയെന്നും ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂത്ത് ലീഗ് നേതാവ് ഫസൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. അതേസമയം, അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും പരാതിയിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

Keywords: Kollam, News, Politics, Complaint, Minister, Trending, Kerala.

إرسال تعليق

0 تعليقات