Iklan

Iklan

,

Iklan

Video

സി.ആർ മഹേഷ് എംഎൽഎയുടെ ജ്യേഷ്ഠൻ അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്ത നാടക രചയിതാവ്

SPECIAL CORRESPONDENT
, Wednesday, August 04, 2021 WIB Last Updated 2021-08-04T07:50:20Z
കൊല്ലം : പ്രശസ്ത നാടക കലാകാരനും, രചയിതാവുമായ സി.ആർ.മനോജ് ഹൃദയാത്ഘാദം മൂലം അന്തരിച്ചു. കരുനാഗപ്പള്ളിയിൽ നിന്നുള്ള നിയമസഭാഗം സി.ആർ മഹേഷ് എം എൽ എയുടെ ജ്യേഷ്ഠനാണ്.

രംഗ വേദികളിൽ ജീവൻ തുടിയ്ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചത് സി.ആർ മനോജിൻ്റെ തൂലികയായിരുന്നു. നാടകപ്രേമികൾക്കും ഒരു നാടിനും സി.ആർ മനോജ് ഇനി തിരശ്ശീല വീഴാത്ത ഓർമ്മ......

കരുനാഗപ്പള്ളി : സി.ആർ. മഹേഷ് എം.എൽ.എ. യുടെ ജ്യേഷ്ഠനും, നാടക രചയിതാവുമായ തഴവ ചെമ്പകശ്ശേരിൽ സി.ആർ.മനോജ്(45) അന്തരിച്ചു.  ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തികഞ്ഞ നാടക സ്നേഹിയായിരുന്ന ഇദ്ദേഹം, നാടകരചന കൂടാതെ ചില നാടകങ്ങളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. നാടക പ്രവര്‍ത്തകരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഡ്രാമാനന്ദം ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുഖ്യസംഘാടകനും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കരുനാഗപ്പള്ളി തഴവയിലെ വീട്ട് വളപ്പിൽ വച്ച് നടക്കും. പിതാവ് പരേതനായ സി.എ.രാജശേഖരൻ, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ  ലക്ഷ്മി

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents