banner

കേരള പൊലീസ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ജോർജ്ജ് ഫ്രാന്‍സിസ്‌ അനുസ്മരണവും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ വിതരണവും നടത്തി.

കൊല്ലം : കേരളത്തില്‍ പോലീസ്‌ സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.ജെ ജോര്‍ജ്ജ്‌ ഫ്രാന്‍സിസിന്റെ ഒന്നാം ചരമവാര്‍ഷികം പോലീസ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആദരിച്ചു. പോലീസ്‌ സ്റ്റേഷനുകളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഏ ആര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ഓര്‍മ്മദിനം
പരിപാടിയുടെ ഉദ്ഘാടനവും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ വിതരണവും എം. നൗഷാദ് എം.എല്‍.എയും, ജില്ലാകമ്മിറ്റി ഓഫീസില്‍ സ്ഥാപിക്കുന്ന
ഛായാചിത്രത്തിന്റെ അനാച്ഛാദനം ജില്ലാ പോലീസ്‌ മേധാവി നാരായണന്‍ റ്റി ഐ.പി.എസ്സും നിര്‍വഹിച്ചു. 

ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ബി.കനീഷ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.എ മുന്‍ സംസ്ഥാന ജനറല്‍ സ്വെക്രട്ടറി എ റഷീദ്‌ അനുസ്മരണ പ്രഭാഷണവും, സംസ്ഥാന ജോ.സ്രെകട്ടറി എസ്‌ ആര്‍ ഷിനോദാസ്‌, അസ്സിസ്റ്റന്റ്‌ കമാണ്ടന്റ്‌എ. ജോര്‍ജ്ജ്‌,കെ പി ഒ എ ജില്ലാ ജോ.സ്രെകട്ടറി കെ ഉദയന്‍, ജില്ലാ ട്രഷറർ എസ്‌ ഷഹീര്‍ എന്നിവരും സംസാരിച്ചു. കെ പി എ ജില്ലാ സ്രെകട്ടറി ജിജു സി നായര്‍ സ്വാഗതം ആശംസിച്ച യോഗത്തിന്‌ നെരൂദ ജെ എസ്‌ അനുസ്മരണ്രപ്രമേയവും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. സതീഷ്‌ ചന്ദ്രന്‍, സി വിമല്‍കുമാര്‍, എസ്‌ ആര്‍ രതീഷ്‌, എം ജെ ബിജോയ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

إرسال تعليق

0 تعليقات