banner

പൊന്മുടിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് നാല് പേർക്ക് പരിക്ക്

സുജിത്ത് കൊട്ടിയം

പൊന്മുടി : പൊന്മുടിയിൽ വിനോദ
സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു.
അപകടത്തിൽപ്പെട്ട് നാലു പേർക്ക്
പരിക്കേറ്റു. പതിനഞ്ചാം വളവിലാണ്
സംഭവം. ബാലരാമപുരം സ്വദേശികളായ
നാസ് (51) സലീന (47) നൂറ (19) നജ്മ (17) എന്നിവർക്കാണ് പരിക്കേറ്റത്.

പൊന്മുടി പൊലീസ് അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ പൊലീസ് ജീപ്പിൽ കയറ്റി വിതുരയിലേക്ക് പുറപ്പെട്ടു യാത്രാമധ്യേ വിതുര ഫയർഫോഴ്സിന്റെ ആംബുലൻസിലേക്ക് മാറ്റി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

إرسال تعليق

0 تعليقات