Iklan

Iklan

,

Iklan

Video

ആഡംബര കാറിൽ കഞ്ചാവ് വിൽപ്പന, അറസ്റ്റിലായത് മുന്നംഗ സംഘം; സംഭവം കൊല്ലത്ത്

SPECIAL CORRESPONDENT
, Thursday, August 12, 2021 WIB Last Updated 2021-08-12T06:45:01Z
സുബിൽ കുമാർ

കൊല്ലം / കരുനാഗപ്പള്ളി : സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കാൻ എന്ന വ്യാജേനെ ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തുന്ന മൂന്നംഗ സംഘം ആറര കിലോ കഞ്ചാവുമായി അറസ്റ്റിൽ അയണിവേലികുളങ്ങര മേക്ക് തയ്യിൽ വീട്ടിൽ ഷാനു ഖാൻ (42) തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ശാഫി മൻസ്സിൽ ഷാനു (24)കല്ലേലിഭാഗം ഇടക്കുളങ്ങര ഇർഷാദ് മനസ്സിൽ ജാബിർ(27) എന്നിവരെയാണ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഷൈനു തോമസിനെയും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാർന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് തമിഴ്നാട് ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയാണ് സംഘം വിൽപന നടത്തിയിരുന്നത്.

കാറിൽ സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കാനുണ്ടെന്ന് വ്യാജേനയാണ് സംഘം കഴിഞ്ഞ ഒരു വർഷമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു പറഞ്ഞു ഷാനുവിനെ ഉടമസ്ഥതയിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട് അഴീക്കൽ നീണ്ടകര ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ചും ഇവർ കഞ്ചാവ് കച്ചവടം നടത്താറുണ്ടായിരുന്നു ഇരവിപുരം സ്വദേശിക്ക് കഞ്ചാവു നൽകാൻ പോകുന്നത് ആയി സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents