കൊല്ലം : അഞ്ചൽ ഇടമുളയ്ക്കൽ മഹാഗണപതി ക്ഷേത്രത്തിൽ വഞ്ചി കുത്തി തുറന്ന് മോഷണം. മോഷണത്തിനു ശേഷം ക്ഷേത്രത്തിന് പുറത്ത് വഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മഹാഗണപതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ശ്രീവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്ന് അപഹരിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ ക്ഷേത്രപൂജക്കായി പൂജാരി നടതുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
അഞ്ചൽ പോലീസും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വഞ്ചിയിലുണ്ടായിരുന്ന കുറച്ച് പണം മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
0 تعليقات