banner

രണ്ട് സൂപ്പർ താരങ്ങൾക്ക് ഫിറ്റ്നസ് ക്ലിയറൻസില്ല; കൊൽക്കത്തക്ക് തലവേദന

ഐപിഎല്ലിന് മുൻപായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാതെ ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തിയും, കംലേഷ് നാഗർകൊട്ടിയും. ടൂർണമെന്റിനായി അടുത്തയാഴ്ച ടീം യു എ ഇ യിലേക്ക്‌ യാത്ര തിരിക്കാനിരിക്കെ ഇരുവർക്കും ഇതു വരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാത്തത് കൊൽക്കത്തക്ക് സമ്മാനിക്കുന്ന ആശങ്ക ചെറുതല്ല. ഫിറ്റ്നസിന്റെ കാര്യത്തിൽ എൻ സി എ യിൽ നിന്ന് പച്ചക്കൊടി ലഭിച്ചില്ലെങ്കിൽ ഇരുവർക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം യു എ ഇ യിലേക്ക് പോകാനും കഴിയില്ല.

സമീപകാലത്ത് പല തവണ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്ന താരങ്ങളാണ് വലം കൈയ്യൻ സ്പിന്നറായ വരുൺ ചക്രവർത്തിയും, വലം കൈയ്യൻ പേസ് ബൗളറായ കംലേഷ് നാഗർകൊട്ടിയും. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിലുള്ള ഇരുവർക്കും ഇതു വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും, ടീം യു എ ഇ യിലേക്ക് യാത്ര തിരിക്കുന്നതിന്‌ മുന്നേ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി‌.

അതിനിടെ ഈ ആശങ്കക്കിടയിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ ആശ്വാസം പകരുന്നതാണ് ശുഭ്മാൻ ഗിൽ പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ കളിക്കുമെന്ന വാർത്ത. നേരത്തെ പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായ ഗിൽ നിലവിൽ പരിക്കിൽ നിന്ന് മോചിതനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. തങ്ങളുടെ പ്രധാന താരങ്ങളിലൊരാളായ ഗിൽ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ കളിക്കാനുണ്ടാകുമെന്ന വാർത്ത കൊൽക്കത്ത ആരാധകർക്കും വലിയ അവേശം നൽകുന്നുണ്ട്‌.

إرسال تعليق

0 تعليقات