Iklan

Iklan

,

Iklan

Video

ഐപിഎൽ രണ്ടാം പാദം: ഓസീസ് സൂപ്പർ താരത്തെ കളത്തിലിറക്കാൻ ഒരുങ്ങി പഞ്ചാബ് കിംഗ്സ്

SPECIAL CORRESPONDENT
, Sunday, August 22, 2021 WIB Last Updated 2021-08-22T05:35:09Z
ദില്ലി : ഐപിഎൽ 2021ന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് മുമ്പ് പുതിയ താരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഓസ്ട്രേലിയൻ പേസർ നതാൻ ഇല്ലിസിനെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. 2021 ഐപിഎല്ലിന്റെ ആദ്യ പാദത്തിൽ ടീമിൽ ഇടം നേടിയ ജൈ റിച്ചാർഡ്സനെയും റില്ലി മെറീഡിത്തിനെയും ഒഴിവാക്കിയാണ് നതാൻ ടീമിൽ ഇടം നേടിയത്.

‘ജൈ റിച്ചാർഡ്സനെയും റില്ലി മെറീഡിത്തിനെയും രണ്ടാം പാദത്തിൽ എത്തില്ലെന്ന് ഉറപ്പായത്തോടെയാണ് ഇല്ലിസിനെ പകരക്കാരനായി ടീമിലെത്തിച്ചത്. രണ്ടാമത്തെ പകരക്കാരൻ ആരെന്ന് ഉടൻ പ്രഖ്യാപിക്കും’ പഞ്ചാബ് കിംഗ്സ് സിഇഒ സതീഷ് മേനോൻ പറഞ്ഞു.

വലം കൈയൻ മീഡിയം പേസറായ ഇല്ലിസ് ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ ഹാട്രിക് നേടിയ താരമാണ്. ടി20 ലോക കപ്പിനുള്ള ഓസീസ് ടീമിലും ഇല്ലിസ് ഇടം നേടിയിട്ടുണ്ട്.

ഓസീസിനായി രണ്ട് ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും 26കാരനായ താരം ബിബിഎല്ലിലടക്കം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 33 ടി20യിൽ നിന്ന് 38 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. 34 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Terbaru Lainnya

Recents