Iklan

Iklan

,

Iklan

Video

മറ്റൊരു വിവാഹം കഴിക്കുന്നതിനു വേണ്ടി 27കാരിയായ ഭാര്യയെ കൊലപ്പെടുത്തി; കൊല്ലം കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Wednesday, August 18, 2021 WIB Last Updated 2021-08-18T05:24:34Z


കൊട്ടിയം : ഉമയനല്ലൂർ മൈലാപ്പൂർ സ്വദേശിനിയായ നിഷാനയെ (27) കൊട്ടിയത്തെ വീട്ടിനുള‌ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവം കൊലപാതക ശ്രമമെന്ന് തെളിഞ്ഞു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിഷാന മരണമടഞ്ഞു.സംഭവത്തിന് കാരണം ഭർത്താവ് നിസാം(39) ആണെന്ന് കണ്ടെത്തി. ഇയാളുടെ കാമുകിയായ യുവതിയെ വിവാഹം ചെയ്യാനായിരുന്നു നിഷാനയെ കൊലപ്പെടുത്തിയത്. മൂന്ന് കുട്ടികളുടെ പിതാവാണ് നിസാം.

നിഷാന തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണ് നിസാം പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ കഴുത്തിൽ കണ്ട പാടുകളിൽ സംശയം തോന്നിയ നിഷാനയെ ചികിത്സിച്ച ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് സംഭവം പുറത്തായത്.


കുറ്റസമ്മതം നടത്തിയ പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് വീട്ടിലെത്തിയപ്പോൾ പ്രകോപിതരായ നാട്ടുകാർ നിസാമിനെ കൈകാര്യം ചെയ്‌തു. കാമുകിയായ യുവതിയുടെ അച്ഛന്റെ കട നാട്ടുകാർ തകർത്തു. തെളിവെടുപ്പിൽ ഇയാൾ കുറ്റകൃത്യത്തിനുപയോഗിച്ച ഷാൾ കണ്ടെത്തി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents