Iklan

Iklan

,

Iklan

Video

തോൽവിയിൽ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനും പങ്കുണ്ട്, ഉപസമിതിയില്‍ തര്‍ക്കം രൂക്ഷം

SPECIAL CORRESPONDENT
, Sunday, August 29, 2021 WIB Last Updated 2021-08-29T07:09:59Z
എം.പി - സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ ചൊല്ലി ഉപസമിതിയില്‍ തര്‍ക്കം. ഇതും പരാജയ കാരണമാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ലീഗ് ഉപസമിതി റിപ്പോര്‍ട്ടിൽ പാര്‍ട്ടിയില്‍ അടിയന്തിര തിരുത്തലുകള്‍ വേണമെന്ന്  പരാമർശിക്കുന്നുണ്ട്. അണികൾക്കിടയിൽ പാര്‍ട്ടി ദുര്‍ബലമാകുന്നുണ്ടെന്നും, അതിന് കാരണം ചില നേതാക്കന്‍മാര്‍ മാത്രം ചേര്‍ന്ന് നയപരമായ തീരുമാനങ്ങളെടുക്കുന്നതാണെന്നും  റിപ്പോർട്ടിൽ പറയുന്നു.

പ്രവര്‍ത്തക സമിതിയെയും പാര്‍ട്ടി സെക്രട്ടേറിയേറ്റിനെയും  പാടത്തെ കോലമായി പോലും വിലവയ്ക്കാത്ത സമീപനം മാറണമെന്ന ആവശ്യവും ശക്തമാണ്. നേതാക്കള്‍ താഴേത്തട്ടിലേക്കിറങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാർട്ടി ശക്തിപ്പെടുത്താനുള്ള നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നിയോഗിച്ച കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാനനേതൃത്വം നേരിട്ട് സംസാരിക്കണമെന്നാണ് സമിതിയുടെ നിർദേശം.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ പങ്കെടുത്ത് നേരിട്ട് ആശയ വിനിമയം നടത്തണം. സംസ്ഥാന നേതൃത്വം മുഴുവന്‍ പങ്കെടുക്കുന്ന പ്രവർത്തന കണ്‍ വെൻഷന്‍ എല്ലാ ജില്ലകളിലും നടത്തണം. സംഘടനക്കകത്ത് ഉയരുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വേഗത്തില്‍ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents