Iklan

Iklan

,

Iklan

Video

കൊല്ലത്ത് വീട്ടമ്മയേയും മകനേയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തൊൻപത്കാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Friday, August 13, 2021 WIB Last Updated 2021-08-13T10:33:12Z

കരുനാഗപ്പള്ളി : വീട്ടമ്മയേയും മകനേയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. കുലശേഖരപുരം നിലിക്കുളം മുറിയിൽ അനോലിൽ വീട്ടിൽ അജ്മൽ ഷാ(19) ആണ് പോലീസ് പിടിയിലായത്. 

കുലശേഖരപുരം വലിയ പടീറ്റതിൽ സീനത്തും മകൻ അദിൽ മുഹമ്മദുമാണ് ആക്രമിക്കപ്പെട്ടത്. അദിൽ മുഹമ്മദ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിയുടെ സഹോദരിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് മുൻപ് നിരവധി തവണ അദിൽ മുഹമ്മദു മായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കത്തിയുമായി വീട്ടിലെത്തിയ പ്രതി അദിൽ മുഹമ്മദിനെ കുത്തുകയായിരുന്നു. ശരീരത്ത് പല തവണ കുത്തേറ്റ അദീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മാതാവിനും കുത്തേറ്റത്ത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീ ഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഗോപകുമാർ, ജി എസ്സ്.ഐമാരായ ജോൺസ് രാജ്, അലോഷ്യസ്, എ.എസ്സ്.ഐ നിസാമുദ്ദിൻ സി.പി. ഓമാരായ ശ്രീകുമാർ, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents