Iklan

Iklan

,

Iklan

Video

ബ്ലാസ്റ്റേഴ്സിന് തു‌‌ടക്കം പാളി; പ്രീ സീസൺ പോരിൽ ജയിച്ച് കേരളാ യുണൈറ്റഡ്

SPECIAL CORRESPONDENT
, Friday, August 20, 2021 WIB Last Updated 2021-08-20T17:13:17Z
പ്രീ സീസൺ ക്യാംപിലെ ആദ്യ സൗഹൃദപ്പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഐ-ലീ ഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരളാ യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. പനമ്പള്ളി ന ഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളാ യുണൈറ്റഡിന്റെ വിജയം. 42-ാം മിനിറ്റിൽ ബുജൈറാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ച ഗോൾ നേടിയത്.

വിദേശതാരങ്ങളായ അഡ്രിയാൻ ലൂണയും എനെസ് സിപോവിച്ചും കൊച്ചിയിലെത്തിയിട്ടുണ്ടെങ്കിലും ഈ മത്സരത്തിൽ ഇവർ കളിച്ചിരുന്നില്ല. ഇതോടെ മുഴുവൻ ഇന്ത്യൻ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധതാരം സന്ദീപ് സിങ്ങൊഴികെ ഇരുപകുതികളിലും വെവ്വേറെ കളിക്കാരാണ് ബ്ലാസ്റ്റേഴ്സിനായി ഗ്രൗണ്ടിലിറങ്ങിയത്.

പ്രീ സീസൺ സൗഹൃദപ്പോരാട്ടമാണെങ്കിലും സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. അടുത്ത വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്സ് വീണ്ടും കേരളാ യുണൈറ്റഡിനെ നേരിടും. പിന്നീട് സെംപ്റ്റംബർ മൂന്നിന് ജമ്മു കശ്മീർ ബാങ്ക് ഇലവനെതിരെയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം സൗഹൃദപ്പോരാട്ടം കളിക്കുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents