Iklan

Iklan

,

Iklan

Video

സിഐയെ വകവരുത്തുമെന്ന ഭീഷണി, സന്ദേശത്തിനൊപ്പം മനുഷ്യവിസർജവും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

SPECIAL CORRESPONDENT
, Saturday, August 21, 2021 WIB Last Updated 2021-08-21T13:34:49Z
പാലക്കാട് : ഷോളയൂർ സിഐ വിനോദ് കൃഷ്ണയ്‌ക്ക് നേരെ വധഭീഷണി. ശനിയാഴ്ച രാവിലെയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഊമക്കത്ത് ലഭിച്ചത്. കോഴിക്കോട് നിന്നെത്തിയ കത്തിനോടൊപ്പം മനുഷ്യവിസർജമടങ്ങിയ കവറും എത്തിയിരുന്നു.

സാധാരണക്കാർക്ക് നേരെ നീതിപൂർവ്വമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വകവരുത്തുമെന്ന് കത്തിൽ പറയുന്നു. സിഐക്ക് നേരെ കത്തിൽ അസഭ്യവർഷം മുഴക്കിയിട്ടുണ്ട്. കത്തിലെ ഒരു വരി പോലും പുറത്ത് പറയാൻ സാധിക്കാത്തതാണ് എന്നാണ് വിവരം.

വട്ടലക്കി ഊരിലെ ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹി വി.എസ്.മുരുകനെയും പിതാവ് ചെറിയൻ മൂപ്പനെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐ വിനോദ് കൃഷ്ണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കത്ത് എത്തിയത്. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents