Iklan

Iklan

,

Iklan

Video

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രണ്ട് യുവതികൾ പെരുവഴിയിൽ; വിവരം പാരിപ്പള്ളി പൊലീസിന് കൈമാറി അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ്

SPECIAL CORRESPONDENT
, Tuesday, August 03, 2021 WIB Last Updated 2021-08-03T07:19:59Z
പാരിപ്പള്ളി : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രണ്ട് യുവതികൾ പെരുവഴിയിൽ. ആശുപത്രി ജീവനക്കാരുടെ ക്രൂരത മൂലം രണ്ട് യുവതികൾ പെരുവഴിയിൽ. നിലവിൽ അത്യാഹിത വിഭാഗത്തി്തിലാണ് യുവതികളുള്ളത്, എന്നാൽ അമ്മയുടെ ചികിത്സ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് പെൺകുട്ടികൾ പറയുന്നു.

ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാനായി ഡോക്ടർ നിർദേശിച്ചത് പ്രകാരം കൂട്ടിരിപ്പുകാരായി നിന്ന ഇരുപത്തിയഞ്ച് വയസ്സുള്ള രണ്ട് യുവതികളെയാണ് ജീവനക്കാർ പുറത്താക്കിയിരിക്കുന്നത്. നിലവിൽ ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗാവസ്ഥയിലാണ് രോഗിയുള്ളത്, ഇതിന് പ്രത്യക ശ്രദ്ധ ആവശ്യമായതിനാലാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത് എന്നാൽ ജീവനക്കാരിൽ ചിലരുടെ കള്ളത്തരങ്ങൾ വെളിച്ചെത്താവുമെന്ന് കണ്ടതോടെയാണ് യുവതികളെ പുറത്താക്കിയെതെന്നാണ് ലഭിക്കുന്ന വിവരം.

ഉൾപ്പെടുന്ന പല രോഗികളുടെ കൂട്ടിരുപ്പുകാരാണ് ജീവനക്കാരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി പെരുവഴിയിലായിരിക്കുന്നത്. ആർ.എം.ഓ നിർദേശം നൽകിയെന്നാണ് വിശദീകരണം. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് അഷ്ടമുടി ലൈവിൻ്റെ ഓഫീസിൽ നിന്ന് വിവരം കൈമാറിയിട്ടുണ്ട്.

പെൺകുട്ടികൾ സുരക്ഷിതരാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആർ.എം.ഓ എടുത്ത നടപടിയാണ് - പാരിപ്പള്ളി പൊലീസ് (August - 3 - 2021 / 1:47 AM)

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents