Iklan

Iklan

,

Iklan

Video

കൊല്ലത്ത് വ്യാജ ചാരായ വാറ്റ് കേസിൽ സ്ത്രീ അറസ്റ്റിൽ

SPECIAL CORRESPONDENT
, Saturday, August 21, 2021 WIB Last Updated 2021-08-21T05:46:29Z
ഓയൂര : കരീപ്ര വാക്കനാട് ഭാഗത്തുനിന്ന് ഓണം വില്‍പ്പനയ്ക്കായി വാറ്റ് ചാരായം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള 45 ലിറ്ററോളം വരുന്ന കോട പിടികൂടി. എഴുകോണ്‍ സി.ഐ ടി.എസ് ശിവപ്രകാശിെന്‍റ നേതൃത്വത്തില്‍ ഓണം പ്രമാണിച്ചുള്ള അബ്കാരി റെയ്ഡിെന്‍റ ഭാഗമായിട്ടാണ് വാക്കനാട് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 

പ്രധാന പ്രതിയായ കരീപ്ര വില്ലേജില്‍ വാക്കനാട്, കല്ലുമ്ബുറത്ത് പുത്തന്‍ വീട്ടില്‍ രമണി ( 43 )യെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. രണ്ടാം പ്രതിയായ മാക്രി സുരേന്ദ്രന്‍ എന്നു വിളിക്കുന്ന സൂരേന്ദ്രനുവേണ്ടി തിരച്ചില്‍ തുടങ്ങി. എഴുകോണ്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ , ടി.എസ്. ശിവപ്രകാശ്, എസ്.ഐമാരായ ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, സിവില്‍ പാെലീസ് ഓഫീസര്‍മാരായ സുജിത്ത്, ശിവപ്രസാദ്, ശ്രീകുമാര്‍, ബിന്ദു, ജയ, എന്നിവര്‍ നേതൃത്വം നല്‍കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents