Iklan

Iklan

,

Iklan

Video

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ, കൊല്ലത്ത് 19കാരൻ പിടിയിൽ

SPECIAL CORRESPONDENT
, Tuesday, September 28, 2021 WIB Last Updated 2021-09-28T15:18:24Z
ചാത്തന്നൂർ : പതിനഞ്ച്കാരിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. സാമൂഹ്യമാധ്യമത്തിലൂടെ പതിനഞ്ച്കാരിയായ പെൺകുട്ടിയോട് അടുത്ത ആലപ്പുഴ സ്വദേശിയായ യുവാവ് സ്നേഹം നടിച്ച് പെൺകുട്ടിയെ കടത്തി കൊണ്ട് പോവുകയായിരുന്നു.

ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി പതിനൊന്നാം മൈൽ ചിറപ്പുറത്ത് വീട്ടിൽ കിരൺ (19) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കാപ്പിൽ ബീച്ചിൽ കൊണ്ട് പോവുകയും തുടർന്ന് അവിടെ നിന്നും എറണാകുളത്തേക്ക് പോകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കഞ്ഞിക്കുഴിയുളള പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് ഇയാൾ ബലാൽസംഗം ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പെൺകുട്ടിക്കൊപ്പം പിടികൂടുകയായിരുന്നു. 
വൈദ്യപരിശോധനയിൽ പീഢനം നടന്നതായി തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതായി കൊട്ടിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. 

പെൺകുട്ടിയെ അടിയന്തരമായി കണ്ടെത്തുന്നതിലേക്ക് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നേരിട്ടുളള നിയന്ത്രണത്തിൽ ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ.ജി കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ.എം.സി, സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ആശാ വി രേഖ, ഷിഹാസ്, ഗിരീശൻ, അഷ്ടമൻ എ.എസ്സ്.ഐ ന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെ കണ്ടെത്തി പ്രതിയെ പിടികൂടിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents