Iklan

Iklan

,

Iklan

Video

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി, കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

SPECIAL CORRESPONDENT
, Saturday, September 25, 2021 WIB Last Updated 2021-09-24T18:06:38Z
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്തൊൻപത്കാരനായ യുവാവ് പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഇബഹാദൂർ പ്രധാൻ പ്രധം പദാൻ (19) എന്നയാളെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ  പെൺകുട്ടിയും ബംഗാൾ സ്വദേശിനി തന്നെയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രതി 2017 മുതൽ ഇവരുടെ സ്വദേശമായ വെസ്റ്റ് ബംഗാളിൽ ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ പ്രതി കേരളത്തിലേക്ക് എത്തുകയും കൊല്ലം നഗരത്തിൽ താമസമാക്കുകയും ചെയ്യുകയായിരുന്നു. 

ഇയാളിൽ നിന്ന് ഗർഭിണിയായ പെൺകുട്ടി ചികിത്സാവശ്യത്തിനായി തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിൽ എത്തുകയുമായിരുന്നു. ഇവിടെ നൽകിയ രേഖകൾ പ്രകാരം പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലായെന്ന് മനസ്സിലാക്കിയ എസ്.എ.റ്റി ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് കൊല്ലം വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ.റ്റി ഐ.പി.എസ് നേരിട്ട് ഇടപെട്ട് പെൺകുട്ടിയുടെ മാതാവിനെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച് പെൺകുട്ടിയുടെ സംരക്ഷണം ഏൽപ്പിക്കുകയായിരുന്നു. ശേഷമാണ് പ്രതിയായ വെസ്റ്റ് ബംഗാളിൽ, ജപാൽഗുരി ബിർപാറാ ബിർബിത്ത് സ്വദേശിയായ ഇബഹാദൂർ പ്രധാൻ പ്രധം പദാനിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.

കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഇൻസ്പെക്ടർ ആർ. രതീഷ്, വനിത പോലീസ് സ്റ്റേഷൻ എസ്സ്.ഐ പുഷ്പലത, എസ്സ്.സി.പി.ഓമാരായ രമ, അനിത, മിനി എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents