Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഗൃഹനാഥയേയും മകനേയും ആക്രമിച്ചിട്ട് കടന്നുകളഞ്ഞ യുവാവ് ഒരു വർഷത്തിന് ശേഷം പോലീസ് പിടിയിൽ

SPECIAL CORRESPONDENT
, Monday, September 13, 2021 WIB Last Updated 2021-09-13T17:43:48Z
കരുനാഗപ്പളളി : അയണിവേലിക്കുളങ്ങരയിൽ അർദ്ധരാത്രി വീട്ടിൽകടന്ന് കയറി ഗൃഹനാഥയേയും മകനേയും ആക്രമിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് ഒരു വർഷത്തിന് ശേഷം പോലീസ് പിടിയിലായി. കരുനാഗപ്പളളി അയണിവേലിക്കുളങ്ങര വടക്ക് എസ്.വി.എം പി.ഓയിൽ പുത്തൻവീട്ടിൽ ബിജുകുമാർ മകൻ ആകാശ് (21) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിനാധാരമായ സംഭവം നടക്കുന്നത്. ഒക്ടോബർ 25ന് കരുനാഗപളളി കൊതുക് മുക്കിൽ വച്ച് ധരിക്കാതിരുന്ന പ്രതികളിൽ ഒരാളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഷിനാസ് എന്ന യുവാവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതികളായ നാല് പേരടങ്ങിയ സംഘം അന്ന് അർദ്ധരാത്രി അയണിവേലിക്കുളങ്ങരയുളള ഷിനാസിന്റെ വീട് കയറി ആക്രമണം നടത്തുകയായിരുന്നു. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഷിനാസിന് ഗുരുതരമായി പരിക്കേൽക്കുകയാരിന്നു. കൊലയാളി സംഘത്തിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും സംഘം ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഈ വീടിന് കേടുപാടുകളും ഉണ്ടാക്കിയിട്ടാണ്സംഘം മടങ്ങിയത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേരെ വിവിധ സമയങ്ങളിലായി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീർഘനാളായി ഒളിവിലായിരുന്ന സംഘാഗമായ യുവാവിനെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കരുനാഗപ്പള്ളിയിൽ നിന്നും പിടിയിലാകുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്സ്.ഐ അലോഷ്യസ്, എ.എസ്സ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents