Iklan

Iklan

,

Iklan

Video

ആഡംബര ബൈക്കിലെത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, വിദേശത്തേക്ക് കടന്ന യുവാവ് കൊല്ലത്ത് പിടിയിൽ

SPECIAL CORRESPONDENT
, Wednesday, September 22, 2021 WIB Last Updated 2021-09-22T14:37:33Z


കൊല്ലം : ആഡംബര ബൈക്കിലെത്തി  ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വിദേശത്ത് ഒളിവിലായിരുന്ന കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹനാസ് ആണ് അറസ്റ്റിലായത്.

തൻ്റെ ബൈക്കിന് വാദി സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് പ്രതി കല്ലേലിഭാഗം പ്ലാവില തെക്കതിൽ രതീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മാളിയേക്കൽ ഗേറ്റിനു സമീപം വെച്ചായിരുന്നു തർക്കത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്. തുടർന്ന് പ്രകോപിതനായ പ്രതി തൻ്റെ ആഡംബര ബൈക്ക് ഉപയോഗിച്ച് രതീഷിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇതിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചു നാട്ടിലേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നിരുന്നാലും പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ച പൊലീസ്,  പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വിവരം കൈമാറുകയും എയർപോർട്ട് എമിഗ്രേഷൻ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് ഇയാളെ തടഞ്ഞുനിർത്തി കരുനാഗപ്പള്ളി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.




Terbaru Lainnya

TERKINI LAINNYA
REGIONAL

Recents