കരുനാഗപ്പളളി : അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയ്‌സ്‌ക്കന്‍ പോലീസ് പിടിയിലായി. നമ്പരുവികാല വെളിയില്‍ മുക്കിന് കിഴക്ക് വശം കിഴക്കടത്ത് കിഴക്കതില്‍ വീട്ടില്‍ സുദേവന്‍ (55) ആണ് പൊലീസിൻ്റെ പിടിയിലായത്. നമ്പരുവികാല വിനീത ഭവനം വീട്ടില്‍ വിശ്വംഭരനെ ആണ് ഇയാള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പട്ടികജാതി വിഭഗത്തില്‍പ്പെട്ട വിശ്വംഭരന്റെ വീടിന് മുന്നിലെത്തി പ്രതി നിരന്തരം ജാതിപറഞ്ഞ് അസഭ്യം വിളിക്കുകയും ഉടുമുണ്ട് ഉരിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വിശ്വംഭരന്‍ ചോദ്യം ചെയ്യുകയും ആവര്‍ത്തികരുതെന്ന് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇയാള്‍ വെട്ടുകത്തിയുമായി വിശ്വംഭരന്റെ വീട്ടുമുറ്റത്തെത്തി അസഭ്യം വിളിച്ചു കൊണ്ട് ഉടുമുണ്ട് ഉരിഞ്ഞെറിയുകയും പുറത്തിറങ്ങിയ വിശ്വംഭരനെ ജാതിപ്പേര് വിളിച്ചു കൊണ്ട് വെട്ടി ഇടത് നെഞ്ചില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.
വെട്ടുകത്തിക്ക് വെട്ടേറ്റ് ആശുപത്രിയിലായ വിശ്വംഭരന്‍ അപകട നില തരണം ചെയ്തു.
കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണര്‍ ഷൈനുതോമസിന്റെ നേതൃത്വത്തില്‍ കരുനാഗപ്പളളി ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍. ജി, എസ്സ്.ഐ മാരായ ജയശങ്കര്‍, അലോഷ്യസ് അലക്‌സാണ്ടര്‍, ധന്യാ രാജേന്ദ്രന്‍, എ.എസ്സ്.ഐ മാരായ സജികുമാര്‍.എം, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കരുനാഗപ്പളളി ഹൈസ്‌ക്കൂള്‍ ജംഗ്ഷന് സമീപം നിന്നും പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്തു.
0 تعليقات