banner

കോൺഗ്രസ് നേതൃത്വ പദവിയിൽ നിന്ന് രാജിവെച്ച് വി.എം സുധീരൻ

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് രാജിവെച്ച് വി.എം സുധീരൻ. മുൻ നിര കോൺഗ്രസ്സ് പ്രവർത്തകനും മുൻ കെ.പി.സി.സി അധ്യക്ഷനുമായ വി.എം. സുധീരനാണ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന്  രാജിവെച്ചത്. ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അടുത്തിടെ ഘോര ചർച്ചകൾ നടന്നിരുന്നു ഇതിലുടലെടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

നിലവിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജിക്കത്ത് കൈമാറി. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അധ്യക്ഷൻ അറിയിച്ചപ്പോൾ സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചില സാഹചര്യങ്ങളിൽ മാറിനിൽക്കേണ്ടി വരുമെന്ന ചർച്ചകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ രാജി.

അതേസമയം, രാജി സംബന്ധിച്ച് കാരണം സുധീരൻ വ്യക്തമാക്കിയിട്ടില്ല. സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോൺഗ്രസിന് ജംബോ കമ്മിറ്റികൾ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

إرسال تعليق

0 تعليقات