Iklan

Iklan

,

Iklan

Video

പാരിപ്പളളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

SPECIAL CORRESPONDENT
, Friday, September 17, 2021 WIB Last Updated 2021-09-16T19:41:16Z
പാരിപ്പളളി : മുൻവൈരാഗ്യം മൂലം യുവാവിനെ വിളിച്ച് വരുത്തി  കൊലപ്പെടുത്താൻ ശ്രമം, പ്രതി പൊലീസിൻ്റെ​ പിടിയിലായി. കല്ലുവാതുക്കൽ മേവനകോണം സ്വദേശി പ്രിജിത്ത് (24) നെയാണ് പോലീസ്​ പിടികൂടിയത്. 

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കല്ലുവാതുക്കൽ മാടൻകാവ് ഗ്രൗണ്ടിൽ വച്ചാണ് കല്ലുവാതുക്കൽ സ്വദേശിയായ സ്വാതിരാജിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അന്ന് പകൽ കല്ലുവാതുക്കൽ ജംഗ്ഷനിൽ വച്ച് ഇയാൾ സ്വാതിരാജിെൻ്റ തോളത്ത് തട്ടിയത് ചോദ്യം ചെയ്ത വിരോധത്തിൽ സ്വാതിരാജിനെ ഉപ്രദ്രവിച്ചിരുന്നു. വൈകുന്നേരം പ്രശ്നം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് പരാതിക്കാരനെ ഇയാൾ മാടൻകാവ് ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ച് ഇയാൾ കൈയ്യിൽ കരുതിയിരുന്ന കല്ല് കൊണ്ട് സ്വാതിരാജിനെ അടിച്ച് വീഴ്തി തലയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ പാരിപ്പളളി മെഡിക്കൽ കോളേജിൽ എത്തിച്ച സ്വാതിരാജിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രിജിത്ത് മേവനക്കോണത്ത് തിരികെ എത്തിയതായി ജില്ലാ പോലീസ്​ മേധാവി നാരായൺ റ്റി ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിെൻ്റ അടിസ്ഥാനത്തിൽ ഇയാളെ മേവനക്കോണം ക്ഷേത്രത്തിന് സമീപം നിന്നും പിടികൂടുകയായിരുന്നു. പാരിപ്പളളി ഇൻസ്​പെക്ടർ എ.അൽജബർ, എസ്​.ഐ ആശാ വി രേഖ, എ.എസ്​.ഐ മാരായ അഖിലേഷ്, നന്ദകുമാർ, എസ്​.സി.പി.ഓ അജൂ എ ഫെർണ്ണാണ്ടസ്​, സി.പി.ഓ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents