ഇരവിപുരം : ബീച്ചിലെ വെളിച്ച കുറവിനെ തുടർന്ന് സന്ധ്യസമയത്ത് മൊബൈൽ ഫ്ലാഷ് മുഖത്തേക്ക് തെളിച്ചെന്ന് ആരോപിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പള്ളിത്തോട്ടം മൂദാക്കര ഫിഷർമെൻ കോളനിയിൽ വിജി (33) ആണ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം മയ്യനാട് താന്നി ബീച്ചിലാണ് അരങ്ങേറിയത്. സന്ധ്യാസമയത്ത് വെളിച്ചത്തിന് വേണ്ടി മൊബൈൽ ഫോണിൻ്റെ ടോർച്ച് തെളിച്ച മയ്യനാട് മുക്കം കല്ലുതൊടിയിൽ ദാറുൽ സലാം വീട്ടിൽ സഹദിനാണ് കുത്തേറ്റത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, ദിനേശൻ, ജയകുമാർ, അനരൂപാ, എ.എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
