Iklan

Iklan

,

Iklan

Video

പെണ്ണിന് എല്ലാം സാധ്യമാണ്, ഇരുപത്തിയൊന്നുകാരി ബ്രാഞ്ച് സെക്രട്ടറി; കൊല്ലം മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ

SPECIAL CORRESPONDENT
, Friday, September 24, 2021 WIB Last Updated 2021-09-24T11:16:45Z
അഖിൽ പ്രസന്നൻ

ചാത്തന്നൂർ : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയായി ചാത്തന്നൂര് സ്വദേശി ജസീമ. 23 ത് സി.പി.ഐ.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി എല്ലാ ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങൾ നടന്നു വരികയാണ്. വയലിക്കട ബ്രാഞ്ച് സമ്മേളനത്തിലാണ് ഈ യുവ പെൺകരുത്ത് ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റത്. 

2015-ൽ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ലൂടെ സംഘടന പ്രവർത്തനം ആരംഭിക്കുകയും. തുടർന്ന് എസ്എഫ്ഐ സ്കൂൾ യൂണിറ്റ് കമ്മിറ്റിയിലൂടെ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി ഉപ ഭാരവാഹിയായി വന്ന്, ചാത്തന്നൂർ ഏരിയ കമ്മിറ്റി യിലൂടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും. 

ജില്ലയുടെ മാതൃകം സബ് കമ്മിറ്റിയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ നിലവിൽ ഡി.വൈ.എഫ്.ഐ മേഖല ജോ. സെക്രട്ടറിയായും എസ്.എഫ്.ഐ ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2019-ൽ പാർട്ടി മെമ്പർഷിപ്പ് ലഭിച്ചതിലൂടെ കൃത്യമായ ഒരു കേഡർ സംവിധാനത്തിലൂടെ പ്രവർത്തിക്കാൻ കഴിഞ്ഞ സന്തോഷവും , തുടർന്ന് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെന്നും വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റ ജസീമ പറഞ്ഞു.





Terbaru Lainnya

TERKINI LAINNYA
REGIONAL

Recents