banner

'നാല്പത്തി മൂന്ന് വർഷത്തെ കോൺഗ്രസ്സ് ബന്ധം അവസാനിപ്പിക്കുന്നു', കെ.പി അനിൽ കുമാർ കോൺഗ്രസ്സ് വിട്ടു

ഫോട്ടോ | അഷ്ടമുടി ലൈവ്

തിരുവനന്തപുരം : കെ.പി അനിൽ കുമാർ കോൺഗ്രസ്സ് വിട്ടു. തൻ്റെ നാല്പത്തി മൂന്ന് വർഷത്തെ കോൺഗ്രസ്സ് ബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 

കോൺഗ്രസ്സിലേക്കാണ് താൻ ജനിച്ചു വീണത്. സ്ഥാനമോഹങ്ങൾക്ക് വേണ്ടി താൻ പാർട്ടി അച്ചടക്കങ്ങൾ ലംഘിച്ചിട്ടില്ല. എന്നിട്ടും സംഘടനാ ചുമതലയുള്ള തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്ത കാര്യം ന്യൂസ് ചാനലിൻ്റെ സ്ക്രോളിലൂടെയാണ് അറിയുന്നത്. തന്നെ പിന്നിൽ നിന്ന് കുത്താൻ അനുവദിക്കില്ലെന്നും കോൺഗ്രസ്സ് വിടുകയാണെന്നും. ഇന്ന് രാവിലെ 8.10ന് തൻ്റെ രാജിക്കത്ത് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

إرسال تعليق

0 تعليقات