banner

ഇന്ന് നിശ്ചയിച്ചിരുന്ന കൊവിഡ് അവലോകന യോഗം നാളത്തേക്ക് മാറ്റി, ഇളവുകൾ നാളെ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ കൊവിഡ് പശ്ചാത്തലം വിലയിരുത്തി കൂടുതൽ ഇളവുകൾ പരിഗണിക്കുന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് നിശ്ചയിച്ചിരുന്ന കൊവിഡ് അവലോകന യോഗം നാളത്തേക്ക് മാറ്റി. 

എല്ലാ ചൊവ്വാഴ്ചകളിലുമായിട്ടാണ് കൊവിഡ് അവലോകന യോഗം നിശ്ചയിക്കുക, എന്നാൽ മുഖ്യമന്ത്രിക്ക് ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കേണ്ടതുള്ളത് കൊണ്ടാണ് കൊവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയത് എന്നാണ് ഔദ്യേഗികമായി ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ആണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച സൂചനകൾ വിവിധ വകുപ്പുകൾ പുറത്ത് വിട്ടിരുന്നു.



إرسال تعليق

0 تعليقات