Iklan

Iklan

,

Iklan

Video

കൊല്ലത്ത്, സ്വകാര്യ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു.

SPECIAL CORRESPONDENT
, Thursday, September 16, 2021 WIB Last Updated 2021-09-16T16:09:17Z
കൊല്ലം : ശാസ്താംകോട്ടയിൽ, സ്വകാര്യ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. പുന്നമൂടിന് സമീപമാണ് അപകടമുണ്ടായത്.  മുതുപിലാക്കാട് പടിഞ്ഞാറ് പുന്നമ്മൂട് ആഞ്ഞിലിമുട്ടില്‍ വീട്ടില്‍ ബെഞ്ചമിന്‍ (52) ആണ് മരിച്ചത്. ഭാര്യയായ മോളി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

വൈകിട്ട് 5.15 ന് കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ് -പുന്നമൂട് റോഡിലെ ലക്ഷം വീട് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതിനിടെ യാണ് അപകടം. ബെഞ്ചമിന്‍ ഓടിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു. ബസില്‍ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. എതിര്‍വശത്തേക്ക് തെറിച്ച് വീണ ഭാര്യയ്ക്ക് നിസാര പരിക്ക് പറ്റി.അപകടത്തിന്‍ പെട്ട ഒരു വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറയുന്നുണ്ട്. നിര്‍മ്മാണ തൊഴിലാളിയായിരുന്നു. മക്കള്‍: ബിബിന്‍, ബിന്റ. ശാസ്താംകോട്ട പോലീസ് കേസെടുത്തു. സംസ്‌ക്കാരം നാളെ പഴയ ബസ് സ്റ്റാന്റ് സി എസ് ഐ പള്ളി സെമിത്തേരിയില്‍.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents