Iklan

Iklan

,

Iklan

Video

മനുഷ്യൻ്റെ നീതിക്കായി കാത്ത് നില്ക്കാതെ, പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി

SPECIAL CORRESPONDENT
, Thursday, September 23, 2021 WIB Last Updated 2021-09-23T09:50:26Z
പത്തനംതിട്ട : കോന്നിയില്‍ പീഡനത്തിനിരയായ പതിനാറുകാരിയായ പെണ്‍കുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചു. കോന്നി കൈതക്കരയിലെ വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ പെൺകുട്ടിയുടെ അച്ഛന്‍  ജോലിക്ക് പോയതായിരുന്നു. ഈ സമയത്താണ് കുട്ടി വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ചതായി കണ്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു  അയല്‍വാസിയായ യുവാവില്‍ നിന്ന് പ്ലസ് ടു വിദ്യര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. കേസില്‍ 31കാരനായ കോളനി നിവാസി വിഷ്ണുവിനെ ആ മാസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്. 

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കോന്നി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയലേക്ക് മാറ്റും. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.



Terbaru Lainnya

TERKINI LAINNYA
REGIONAL

Recents