Iklan

Iklan

,

Iklan

Video

കൊല്ലത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Wednesday, September 15, 2021 WIB Last Updated 2021-09-15T18:11:22Z
അഞ്ചൽ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ സ്വദേശി അഖിൽ (19) ആണ് ഏരൂർ പൊലീസിൻ്റെ പിടിയിലായത്. 

ഇയാൾ ഏറെനാളായി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകിയ ശേഷം വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയും പ്രതിയുടെ  വീട്ടിലെത്തിച്ചും   പീഡിപ്പിച്ചു വരികയുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ  കാണാതിരുന്നതിനാൽ   മാതാപിതാക്കൾ ഏരൂർ പൊലീസിൽ  പരാതിനൽകി. തുടർന്ന്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അഖിൽ തട്ടിക്കൊണ്ടുപോയതാണെന്നും തുടർന്ന് ഇരുവരേയും ആയൂർ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. 

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു. അഖിലിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents