Iklan

Iklan

,

Iklan

Video

ബൈക്ക് മോഷണ കേസിൽ ഒളിവിലായിരുന്ന മോഷ്ടാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി

SPECIAL CORRESPONDENT
, Monday, September 20, 2021 WIB Last Updated 2021-09-19T18:42:44Z
പാരിപ്പള്ളി : കഴിഞ്ഞ ഫെബ്രുവരി 23ന്, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണയം കുന്നുംപുറം കോളനിയിൽ സലീം എന്നയാളുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളിലൊരാളായ പാരിപ്പള്ളി, മണ്ണയം സ്വദേശി ലിബിൻ (21) ആണ് അറസ്റ്റിലായത്. 

കേസിലെ കൂട്ടു പ്രതികളായ പാരിപ്പള്ളി മണ്ണയം സ്വദേശികളായ മഹി ലാൽ, സ്നേഹൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ഒളിവിലായിരുന്ന ലിബിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന്റെ നിർദേശ പ്രകാരം പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽ ജബ്ബർ , സബ് ഇൻസ്പെക്ടർ ആശ,എസ്.സി.പി.ഒ സുഭാഷ്, അജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Terbaru Lainnya

TERKINI LAINNYA
REGIONAL

Recents