Iklan

Iklan

,

Iklan

Video

അഭ്യൂഹം ഒടുവിൽ കണ്ണീരായി, കല്ലടയാറ്റിൽ ചാടിയതായി സംശയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

SPECIAL CORRESPONDENT
, Wednesday, September 29, 2021 WIB Last Updated 2021-09-29T10:49:51Z
പുത്തൂർ : കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ചാടിയതായി സംശയിച്ച യുവാവിൻ്റെ മൃതദേഹം  കണ്ടെത്തി. ഞാങ്കടവ് പാലത്തിന് സമീപം ബൈക്കും മറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കല്ലടയാറ്റിൽ ചാടിയതായി സംശയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 

പുത്തൂർ പാണ്ടറ സ്വദേശി വിജയകുമാറി(34)ന്റെ  മൃതദേഹമാണ് ഇന്നലെ മുതൽ തുടരുന്ന തിരച്ചിലിനൊടുവിൽ കല്ലടയാറിന്റെ ചെറുപൊയ്ക ഭാഗത്ത് നിന്നും കണ്ടെത്തിയത്. കുന്നത്തൂർ പാലത്തിന് സമീപത്തേക്ക് എത്തിച്ച മൃതദേഹം കരയ്ക്ക് എത്തിച്ചു. 

വിജയകുമാറിനെ കാണാതായി എന്ന് കാട്ടി കഴിഞ്ഞ ദിവസം പുത്തൂർ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഞാങ്കടവ് പാലത്തിന് സമീപം ഇദ്ദേഹത്തിൻ്റെ ബൈക്കും മറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ അറിയിച്ചത് പ്രകാരം പൊലീസ് സംഘവും ഫയർഫോഴ്സും നാട്ടുകാരുടെയും സംയുക്ത തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കരുവായം വാർഡ് മുൻ മെമ്പർ വി. വിദ്യയാണ് ഭാര്യ. രണ്ട് മക്കൾ ഉണ്ട്‌. പുത്തൂർ മണ്ഡപം ജംഗ്ഷനിൽ ടാക്സി ഡ്രൈവറായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents