Iklan

Iklan

,

Iklan

Video

കൊല്ലത്ത് കസേരയിൽ ഇരുന്നു കൊണ്ട് യുവാവ് തൂങ്ങി മരിച്ചു

SPECIAL CORRESPONDENT
, Saturday, September 11, 2021 WIB Last Updated 2021-09-11T11:13:45Z
കൊല്ലം / ഓയൂർ : കസേരയിൽ ഇരിക്കുന്ന രീതിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റോഡ് വിള പാറയിൽ വീട്ടിൽ അബ്ദുൽകരീമിന്റെ മകൻ ഷമീർ (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മടിയിൽ തുറന്നുവച്ച രീതിയിൽ ഖുർ-ആനും ഉണ്ടായിരുന്നു.
ഇയാൾ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെയും കുട്ടികളയേയും കാണാൻ ഷമീർ അവരുടെ വീട്ടിൽ പോയിരുന്നതായും പരിസരവാസികൾ പറയുന്നു . നസീറയാണ് ഭാര്യ ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. രാവിലെ ജോലിയ്ക്കായി വിളിക്കാൻ എത്തിയ സുഹൃത്താണ് ഷമീറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ടി.വി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു മുന്നിൽ കസേരയിൽ കഴുത്തിൽ കുരുക്കിട്ട് ഇരിക്കുന്ന രീതിയിൽ ആയിരുന്നു ഷമീറിന്റെ മൃതദേഹം കണ്ടത്. 

ഷമീർ മരിക്കുന്നതിനുമുമ്പ് കഴിഞ്ഞ ദിവസം രാത്രി പത്തുമുപ്പത്തിനാലിന് അദ്ദേഹത്തിന്റെ മൊബെയിലിൽ ഒരു വീഡിയോ മരണമൊഴിയായി ഷൂട്ട് ചെയ്തുവച്ചിരുന്നത് പോലീസ് കണ്ടെത്തി. പൂയപ്പള്ളി പോലീസ് കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.


  

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents